Tuesday, March 30, 2010

കാണാതായ പെണ്‍കുട്ടി

കുട്ടി തീരെ ചെറിയ കുട്ടിയല്ല, യുവതി, സുന്ദരി, മിടുക്കി, ആരെയും കൂസാത്തവള്‍ തൊഴില്‍ വെബ് ദിസൈനെര്‍. ഒരു ദിവസം കാണാതായി ഇപ്പോള്‍ ആറു മാസമായ് ഇതുവരെ ഒരു വിവരവും ഇല്ല.


വേറിട്ട വ്യക്തിത്വും ചിന്തയും, നല്ല താന്‍ പോരിമ. (അക്കാര്യത്തിലെ എനിക്ക് ചെറിയ വിയോജിപ്പുള്ളൂ , അസൂയ തന്നെയാവും കാരണം എങ്കിലും വേഗം തന്നെ കൂട്ടുകാരായ്..). നല്ല വായനക്കാരി (കേള്‍വിക്കാരി യും) ബോറടിക്കുന്നെന്നു പറഞ്ഞപ്പോള്‍ കുറച്ചു ലിങ്കുകള്‍ കൊടുത്തു, കൊടകര, അല്ലറചില്ലറ അങ്ങനെ ചിലത് .. വായിച്ച് രസിക്കട്ടെ.
ഇടയ്ക്ക് ചോദിച്ചു.. അല്ലാ ഈ നാട്ടില്‍ പെണ്ണ് ങ്ങള്‍ ഇല്ലേ . കൊടുത്തു മലബാര്‍ എക്സ്പ്രസ്സ്‌.
വീണിതല്ലോ കിടക്കുന്നു..
ത്രേസ്യാ കൊച്ചിനൊരു മുട്ടന്‍ ഫാന്‍.
മതമില്ലാത്ത ജീവനെ നാട്ടുകാരമ്മനമാടിയപ്പോള്‍ പറഞ്ഞു
ഇതെന്റെ കൂടി കഥയാണ് എന്ന്.
അച്ഛന്‍ ഇസ്ലാം അമ്മ ഹിന്ദു ..
ഒരുമുട്ടന്‍ വിപ്ലവ കല്യാണം..
അച്ഛന്‍ വീട്ടുകാരെ ആരെയും അറിയില്ല
ബന്ദ്ധുക്കള്‍ എന്ന് പറഞ്ഞാല്‍ അമ്മവീട്ടുകാര്‍..
അച്ഛന്‍, അവളുടെ പ്രിയപ്പെട്ട Dady ഒരു നല്ല ഫ്രെണ്ട് കൂടി ആയിരുന്നു. എന്തിനും സ്വാതന്ത്യം ഉണ്ടായിരുന്നു.. ഒരു നല്ല അച്ഛന്‍. ഒരു സാദാരണ അമ്മ അവളെക്കാള്‍ ഒത്തിരി ഇളയ അനിയന്‍ ഇതൊക്കെ ആയിരുന്നു അവളുടെ സ്ട്രെങ്ങ്ത് ആന്‍ഡ്‌ വീക്നെസ്.

ഷിഫ്റ്റ്‌ മാറി, പുതിയ ജീവിതക്രമങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചുള്ള സമയം കുറഞ്ഞു വന്നു. പുതിയ വാര്‍ത്തകള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ അറിയില്ല അവള്‍ ഒന്നും പറഞ്ഞില്ല.
അപ്പോഴതാ അവള്‍ ര്സ്സൈന്‍ ചെയ്യ്നൂ.
എന്താ പ്ലാന്‍
ഹേ ചുമ്മാ കുറച്ചു ദിവസം വീട്ടില്‍ നില്‍ക്കണം നന്നായ് ഉറങ്ങണം ഈ ഷിഫ്റ്റ്‌ ജീവിതം എന്റെ കുറെ ഉറക്കം കളഞ്ഞു. പിന്നെ അടുക്കള പണി ഒക്കേ പഠിക്കണം ഞാന്‍ ഒരു വീട്ടമ്മയാവാന്‍ സാധ്യത ഉണ്ട്
വെരി ഗുഡ് .. ഭാവുകങ്ങള്‍..
എന്റെ പുതുജീവനെ സ്വാഗതം ചെയ്യാന്‍ ആസുപത്രികിടക്കയിലെയ്ക്ക് പോയ്‌.
അവിടെ വച്ചായിരുന്നു അവസാന കാള്‍ വന്നത്..
അതെ ഞാനിപ്പോ DC യില്‍ നില്‍ക്കുവാ..
ഇയാള്‍ സ്വന്തം ആകണമെന്ന് ആഗ്രഹിക്കുന്ന ഇതു പുസ്തകം ഉണ്ട്...
ഇതാ ഒത്തിരി എണ്ണം ഉണ്ട്
പെട്ടന്ന് വായില്‍ വന്നത് കോളര ക്കാലത്തെ പ്രണയമാണ്..
അല്ലാ അത് പോട്ടെ പണ്ട് വായിക്കാന്‍ വാങ്ങിയ മാറ്റാത്തി യും എഴാമിടെങ്ങളും എവിടെ..
ഹി ഹി മാറ്റത്തി ചെറിയ അങ്ങവൈകല്യം സംഭവിച്ചു..
ഓഹോ അപ്പൊ സമശ്വാസ സമ്മാനം ആണല്ലേ ഇത് കൊള്ളാം..

പിന്നെ കേള്‍ക്കുന്നത് അവളെ കാണ്മാനില്ല എന്നാണ്.
എന്നെ പോസ്റ്റ്‌ ഒപെരടിവേ വാര്‍ഡില്‍ നിന്നും റൂമിലേയ്ക്ക് മാറിയ ദിവസം..
അവള്‍ ആരോടോ ഒപ്പം 'ഓടിപ്പോയ്' എന്ന്.
വിഡ്ഢികള്‍ ഇവര്‍ക്കെന്തരിയം അവള്‍ക്കതിന്റെ ആവശ്യം ഇല്ല .. അങ്ങനെ ഒരു കാര്യം പറഞ്ഞാല്‍ അവളുടെ വീട്ടില്‍ ഒരിക്കലും പ്രശ്നം ഉണ്ടാകില്ല.. അവര്‍ക്ക് എതിര്‍ക്കാന്‍ മാത്രം പ്രശ്നങ്ങള്‍ ഉള്ള ഒരു സെലെക്ഷന്‍ അവള്‍ നടത്തുകയും ഇല്ല..
അവള്‍ മറ്റെന്തോ അപകടത്തിലാണ് അവളെ ആരോ അപകടപ്പെടുതിയിര്‍ക്കുന്നു..
ഇതൊക്കെയാണ് അപ്പോള്‍ തോന്നിയത്..
പിന്നെ അറിഞ്ഞു അവള്‍ ഒരു ലെറ്റര്‍ എഴുതിവയ്ചിട്ടാണ് പോയത് എന്നൊക്കെ. ബട്ട്‌ ആരുടേയും ഒപ്പം അല്ല കേടോ തനിയെ.. പക്ഷെ എന്തിനു അതാര്‍ക്കും അറിയില്ല..
ആയിടയ്ക്ക് അവള്‍ ഒരു പ്രണയത്തില്‍ ആയിരുന്നു, അത് അച്ഛനോട് സൂചിപ്പിച്ചുരുന്നു അതിനെന്താ നമുക്ക് നോക്കാം എന്ന് പറയുകയും ചെയ്തു..
പക്ഷെ അയാളുടെ വീടുകാര്‍ എതിര്‍ത്തു.
അതാണ്‌ കാരണം എന്ന് കുറേപ്പേര്‍ എങ്കില്ഉം വിശ്വസിക്കുന്ന്നു..
പക്ഷെ അവര്‍ അങ്ങനെ ഒരു ദാരണയില്‍ തന്നെ ആണ് ആ ബന്ധം ആരംപിച്ചത്.. ചിലപ്പോള്‍ ഇതൊരു വിവാഹബന്ധംത്തില്‍ കലാശിക്കില്ല എന്ന നല്ല ബോധതോടെ....
അതുകൊണ്ട് അക്കാര്യം കൊണ്ടാണ് അവള്‍ പോയത് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല..
ഒരു പ്രണയ നൈരാശ്യം കൊണ്ട് എല്ലാരില്‍ നിന്നും ഒര്ളിചോടുന്ന ഒരു ഭീരു അല്ല അവള്‍..
പിന്നെന്താണ്...............

അതറിയാന്‍ എല്ലാരും കാത്തിരിക്കുന്നു..
ഞങ്ങള്‍ ഒക്കേ വിശ്വസിക്കും പോലെ ബംഗ്ലൂരോ ചെന്നിലോ ഏതോ ഒരു IT കമ്പനിയില്‍ അവള്‍ ഉണ്ടാകുമോ അതോ.....
നല്ലത് മാത്രം ഭവിക്കട്ടെ..

പ്രിയ കൂടുകാരി നീ എവിടെ ഇരുന്നെങ്കിലും ഇത് വായിക്കാന്‍ ഇട വരട്ടെ. ആകെ തകര്‍ന്നുപോയ നിന്റെ മാതാപിതാക്കളെ നീ ഒരുക്കുന്നെ ഇല്ലേ.. അവര്‍ നിനക്ക് തന്ന സ്വാതന്ത്യവും വിശ്വാസവും നീ ദുരുപയോഗപ്പെടുതിയൂ.. എല്ലാരാലും വളര്‍ത്തു ദോഷത്തിന്റെ പഴികെട്ടു തലകുനിച്ചു നില്‍ക്കുന്ന നിന്നെ ഓര്‍ത്ത് ഉരുകുന്ന അവര്‍ക്ക്ക് ഒരു ആശ്വാസതിനായ് മാത്രം എവിടെ നിന്നെങ്കിലും ഒരു കാള്‍ അല്ലെങ്ങില്‍ ഒരു കത്ത് ഞങ്ങള്‍ക്കര്‍ക്കെങ്ങിലും ഒരു മെയില്‍.. നീ എവിടെയോ സുഖമായ് അല്ലെങ്കില്‍ എവിടയോ ജീവിചെങ്കിലും ഇരിക്കുന്നു എന്ന അറിവ്.
അതവര്‍ കാതിര്‍ക്കുന്നു.. ഒന്ന് സമദാനിക്കാന്‍.