Monday, October 8, 2007

നമ്മളെന്താ ഇങ്ങനെ

എടപ്പാള്‍ സംഭവക്കുറിച്ചു അനില്‍ശ്രീ...യുടെ ബ്ലോഗും, കുഞ്ഞന്‍ said... ഉം വായിച്ചപ്പൊഴുണ്ടായ ചില സംശയങ്ങളും, ചിന്തകളും ഇവിടെ പറഞ്ഞോട്ടെ.
ബീഹാറില്‍ സംഭവിച്ചപ്പോള്‍ അതു ബീഹാറികളെല്ലാം. കേരളത്തിലായപ്പോള്‍‍ അതു എടപ്പാള്‍കാര്‍ മാത്രമായതെങ്ങനെ?
ആല്ലെങ്കിലും നമ്മള്‍ തെക്കനും, വടക്കനും ഒക്കെ അല്ലേ? മലയാളിയോ,കേരളീയനോ ആണോ?
ഉപജീവനത്തിനു (അതെന്തായാലും) ഇവിടെ എത്തുന്ന തമിഴ് നാട്ടുകാരന്‍ നമുക്കു പാണ്ടി മാത്രമാണു പലപ്പോഴും അവരും മനുഷ്യരാണെന്നു പോലും മറക്കുന്നു.
കൊച്ചിയില്‍, കോര്‍പറേഷന്‍ പൊളിച്ചുകളയന്‍ ഉത്തരവിട്ട കെട്ടിടത്തില്‍ താമസിപ്പിച്ചതു മനുഷ്യരെ തന്നയൊ.
ഇപ്പൊള്‍ തമിഴ് നാട്ടുകാര്‍ മാത്രമല്ല വേറെ ഏതോക്കയൊ ഭാഷ സംസാരിക്കുന്ന ഒത്തിരിപ്പേരെ നമ്മുടെ നാട്ടില്‍ കാണാം. പലരും കൂലിപ്പണിക്കരാണു കുറഞ്ഞ വേതനത്തില്‍ വ്രിത്തിഹീനമായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്നു ജീവിക്കുന്നു. പലതരത്തില്‍ ചൂഷണത്തിനും ഇവര്‍ ഇരയാകുന്നു.
യാതൊരു സുരക്ഷിതത്ത്വവും ഇല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍. എന്റെ വീടിനു തൊട്ടടുതു പണിയുന്ന ഫ്ലാറ്റിന്റെ തൊഴിലാളികള്‍ ഇതുപോലൊരു കൂട്ടരാണു. രാപകല്‍ ഭേദമേന്യേ യന്ത്രങ്ങളുടെ ഒച്ചയും, ഹിന്ദിയൊടു സാമ്യമുള്ള കൂക്കിവിളികളും കേള്‍ക്കാം.
ഇതിന്റെ വേറൊരു വശം നേരിട്ടറിഞ്ഞത്,
രണ്ടു മാസം മുന്‍പു തിരുവനന്തപുരം മെഡി: കോളെജില്‍, കെട്ടിടതില്‍ നിന്നു വീണു പരിക്കുപറ്റിയ ഒരു നിര്‍മ്മാണ തൊഴിലാളിയെ കൊണ്ടു വന്നു. മലയാളി അല്ല. ആളെ വാര്‍ഡിലെത്തിച്ചു സഹപ്രവര്‍ത്തകരാണു കൂടെ ആരും മലയാളികളല്ല. മരുന്നു നല്‍കുന്നതിനു മുന്‍പു ചില കാര്യങ്ങള്‍ അറിയണം, ആഹാരം കഴിച്ചോ?, ഉവ്വെങ്കില്‍ എത്ര മണിക്കൂര്‍ മുന്‍പു, 1, 2 ഇത്യാദികള്‍, വേദനയുടെ വിശദാംശങ്ങള്‍, (വേദന ഉണ്ടോ എന്നു മാത്രം ചോദിക്കതെ അറിയാം.) ഇതൊക്കെ ഏങ്ങനെ അറിയാന്‍ പുള്ളിക്കാരന്റെ ഭാഷ പിടികിട്ടണ്ടെ, വാര്‍ഡിലുണ്ടായിരുന്ന ഡോക്ടേഴ്മ്സ്, സിസ്റ്റെര്‍സ്, പിജി സ്റ്റുഡന്‍സ് ചില ബൈസ്റ്റാന്‍ഡേര്‍സ് ഒക്കെ തോറ്റു മടങ്ങി, മറ്റു വാര്‍ഡിലുണ്ടായിരുന്നവരും ഒക്കെ വന്നു ഒടുവില്‍ ഒരു പിജി സ്റ്റുഡന്‍റ് ഉണ്ടയിരുന്നു ടിയാന്റെ നാട്ടുകാരന്‍. നട്ടെല്ലിനാണു പരിക്കു. കൂടെ ജോലിചെയ്യുന്നവരില്‍ ഒരോരുത്തര്‍ വീതം ആശുപത്രിയില്‍ നില്‍ക്കും, മറ്റുള്ളവരുടെ കൂലിയില്‍ നിന്നും ഒരു വിഹിതം, രോഗിയ്ക്കും, കൂട്ടിരുപ്പുകാരനും ചിലവിനു. മൂന്നു ദിവസം കഴിഞ്ഞു കസിന്‍ ബ്രദറിനെ ഡിസ്ചാര്‍ജാക്കി ഞാന്‍ അവിടുന്നു വരുന്നതു വരെയും ഒരു മലയാളിപൊലും അയാളെ കാണാന്‍ വന്നില്ല. ആ സൈറ്റിന്റെ മുതലാളിയും, കോണ്‍ട്രാക്ടരും, മേശിരിയും ഒക്കെ അന്യഭാഷക്കാരാണൊ എന്നറിയില്ല.
തിരുവനന്തപുരത്തു പച്ചക്കറി കടകളിലും മറ്റു ചെറുകിട കചവടക്കാര്‍ക്കും ഒക്കെ സാദനങ്ങള്‍ക്ക്
രണ്ടു വില നിരക്കാണു. മലയാളിക്കൊന്നു, അന്യഭാഷക്കാര്‍ക്ക് വേറൊന്ന്. (തിരോന്തരത്തിപ്പോള്‍ തിരൊന്തരംകാരേക്കാള്‍ മാലിക്കാരാ)
ഒത്തിരി മലയാളികള്‍ ജോല്ലിയ്ക്കായ് അന്യദേശങ്ങളില്‍ ജീവിയ്ക്കുന്നു അവരുടേതു സമാന അനുഭവങ്ങളാണോ എന്നെനിക്കു അറിയില്ല,
ആയാല്‍ നമ്മളതു പൊറുക്കുമൊ ?
സംസ്കാരചിത്തര്‍ എന്നു കരുതുന്ന നമ്മളിതു ചെയ്യാമോ?
നിങ്ങള്‍ ഇതെപ്പറ്റി എന്തു പറയുന്നു?.