Monday, October 8, 2007

നമ്മളെന്താ ഇങ്ങനെ

എടപ്പാള്‍ സംഭവക്കുറിച്ചു അനില്‍ശ്രീ...യുടെ ബ്ലോഗും, കുഞ്ഞന്‍ said... ഉം വായിച്ചപ്പൊഴുണ്ടായ ചില സംശയങ്ങളും, ചിന്തകളും ഇവിടെ പറഞ്ഞോട്ടെ.
ബീഹാറില്‍ സംഭവിച്ചപ്പോള്‍ അതു ബീഹാറികളെല്ലാം. കേരളത്തിലായപ്പോള്‍‍ അതു എടപ്പാള്‍കാര്‍ മാത്രമായതെങ്ങനെ?
ആല്ലെങ്കിലും നമ്മള്‍ തെക്കനും, വടക്കനും ഒക്കെ അല്ലേ? മലയാളിയോ,കേരളീയനോ ആണോ?
ഉപജീവനത്തിനു (അതെന്തായാലും) ഇവിടെ എത്തുന്ന തമിഴ് നാട്ടുകാരന്‍ നമുക്കു പാണ്ടി മാത്രമാണു പലപ്പോഴും അവരും മനുഷ്യരാണെന്നു പോലും മറക്കുന്നു.
കൊച്ചിയില്‍, കോര്‍പറേഷന്‍ പൊളിച്ചുകളയന്‍ ഉത്തരവിട്ട കെട്ടിടത്തില്‍ താമസിപ്പിച്ചതു മനുഷ്യരെ തന്നയൊ.
ഇപ്പൊള്‍ തമിഴ് നാട്ടുകാര്‍ മാത്രമല്ല വേറെ ഏതോക്കയൊ ഭാഷ സംസാരിക്കുന്ന ഒത്തിരിപ്പേരെ നമ്മുടെ നാട്ടില്‍ കാണാം. പലരും കൂലിപ്പണിക്കരാണു കുറഞ്ഞ വേതനത്തില്‍ വ്രിത്തിഹീനമായ സാഹചര്യങ്ങളില്‍ പണിയെടുക്കുന്നു ജീവിക്കുന്നു. പലതരത്തില്‍ ചൂഷണത്തിനും ഇവര്‍ ഇരയാകുന്നു.
യാതൊരു സുരക്ഷിതത്ത്വവും ഇല്ലാത്ത തൊഴില്‍ സാഹചര്യങ്ങള്‍. എന്റെ വീടിനു തൊട്ടടുതു പണിയുന്ന ഫ്ലാറ്റിന്റെ തൊഴിലാളികള്‍ ഇതുപോലൊരു കൂട്ടരാണു. രാപകല്‍ ഭേദമേന്യേ യന്ത്രങ്ങളുടെ ഒച്ചയും, ഹിന്ദിയൊടു സാമ്യമുള്ള കൂക്കിവിളികളും കേള്‍ക്കാം.
ഇതിന്റെ വേറൊരു വശം നേരിട്ടറിഞ്ഞത്,
രണ്ടു മാസം മുന്‍പു തിരുവനന്തപുരം മെഡി: കോളെജില്‍, കെട്ടിടതില്‍ നിന്നു വീണു പരിക്കുപറ്റിയ ഒരു നിര്‍മ്മാണ തൊഴിലാളിയെ കൊണ്ടു വന്നു. മലയാളി അല്ല. ആളെ വാര്‍ഡിലെത്തിച്ചു സഹപ്രവര്‍ത്തകരാണു കൂടെ ആരും മലയാളികളല്ല. മരുന്നു നല്‍കുന്നതിനു മുന്‍പു ചില കാര്യങ്ങള്‍ അറിയണം, ആഹാരം കഴിച്ചോ?, ഉവ്വെങ്കില്‍ എത്ര മണിക്കൂര്‍ മുന്‍പു, 1, 2 ഇത്യാദികള്‍, വേദനയുടെ വിശദാംശങ്ങള്‍, (വേദന ഉണ്ടോ എന്നു മാത്രം ചോദിക്കതെ അറിയാം.) ഇതൊക്കെ ഏങ്ങനെ അറിയാന്‍ പുള്ളിക്കാരന്റെ ഭാഷ പിടികിട്ടണ്ടെ, വാര്‍ഡിലുണ്ടായിരുന്ന ഡോക്ടേഴ്മ്സ്, സിസ്റ്റെര്‍സ്, പിജി സ്റ്റുഡന്‍സ് ചില ബൈസ്റ്റാന്‍ഡേര്‍സ് ഒക്കെ തോറ്റു മടങ്ങി, മറ്റു വാര്‍ഡിലുണ്ടായിരുന്നവരും ഒക്കെ വന്നു ഒടുവില്‍ ഒരു പിജി സ്റ്റുഡന്‍റ് ഉണ്ടയിരുന്നു ടിയാന്റെ നാട്ടുകാരന്‍. നട്ടെല്ലിനാണു പരിക്കു. കൂടെ ജോലിചെയ്യുന്നവരില്‍ ഒരോരുത്തര്‍ വീതം ആശുപത്രിയില്‍ നില്‍ക്കും, മറ്റുള്ളവരുടെ കൂലിയില്‍ നിന്നും ഒരു വിഹിതം, രോഗിയ്ക്കും, കൂട്ടിരുപ്പുകാരനും ചിലവിനു. മൂന്നു ദിവസം കഴിഞ്ഞു കസിന്‍ ബ്രദറിനെ ഡിസ്ചാര്‍ജാക്കി ഞാന്‍ അവിടുന്നു വരുന്നതു വരെയും ഒരു മലയാളിപൊലും അയാളെ കാണാന്‍ വന്നില്ല. ആ സൈറ്റിന്റെ മുതലാളിയും, കോണ്‍ട്രാക്ടരും, മേശിരിയും ഒക്കെ അന്യഭാഷക്കാരാണൊ എന്നറിയില്ല.
തിരുവനന്തപുരത്തു പച്ചക്കറി കടകളിലും മറ്റു ചെറുകിട കചവടക്കാര്‍ക്കും ഒക്കെ സാദനങ്ങള്‍ക്ക്
രണ്ടു വില നിരക്കാണു. മലയാളിക്കൊന്നു, അന്യഭാഷക്കാര്‍ക്ക് വേറൊന്ന്. (തിരോന്തരത്തിപ്പോള്‍ തിരൊന്തരംകാരേക്കാള്‍ മാലിക്കാരാ)
ഒത്തിരി മലയാളികള്‍ ജോല്ലിയ്ക്കായ് അന്യദേശങ്ങളില്‍ ജീവിയ്ക്കുന്നു അവരുടേതു സമാന അനുഭവങ്ങളാണോ എന്നെനിക്കു അറിയില്ല,
ആയാല്‍ നമ്മളതു പൊറുക്കുമൊ ?
സംസ്കാരചിത്തര്‍ എന്നു കരുതുന്ന നമ്മളിതു ചെയ്യാമോ?
നിങ്ങള്‍ ഇതെപ്പറ്റി എന്തു പറയുന്നു?.

8 comments:

അനില്‍ശ്രീ... said...

ഞാന്‍ എന്റെ കമന്റില്‍ പറഞ്ഞിരുന്നു , എടപ്പാളില്‍ നടന്ന സംഭവം ആയതിനാല്‍ മാത്രമാണ് എടപ്പാളുകാര്‍ എന്ന് പറഞ്ഞത്.

പക്ഷേ,ഈ ലേഖനത്തില്‍ പറഞ്ഞ വേര്‍തിരിവ് (എല്ലാവരുടേയും മനസ്സില്‍ ഇല്ല്ലെങ്കില്‍ പോലും)എല്ലായിടത്തും കാ‍ണാനാവും എന്നതാണ് വസ്തുത.

an-e-motion said...

ഇതില്‍ കാട്ടു നീതി യുടെയൊ നീതിനടപ്പാക്കലി ന്റെയൊ ഒരു സങ്തിയും ഇല്ല.
ഇതു കഴിഞഞ കുറെ വര്‍ഷങ്ലായി കേരളത്തില്‍ നടക്കുന്ന് താണു...
it is not only happening in edappal.am from kannur.in kannur (exactly,iritty) 3 years before ...same like incident.
one pregnant lady and a 18 years old girl. the mob was actually not only beating this gypsy ladies ...they sexually harassing these ladies, when me and my brother asked some of them to stop this and hand over them to police they turneda against us. in kannur (exactly mattannur)2 years before same like incident happned ...that time also I heard from some fellows who had gone for 'ACTION"
that they touched ladies body parts ...any one can enjoy ...!!!

this is the real fucking kerala culture...
now because of lot of channels they ,the mob in kerala(whether it is in kannur or edappal)slowly understanding ....

any body from these erappali's can undress any MLA Or MP or their wives who have taken their big money?

and one thing more ..after muthanga police did same like thing to adivasi ladies in wayand.....!!!!!

change vendathu malayaliyude mansinau..

super keralam...!!!!!
chora thilakende ncherambukalil....!!!!

an-e-motion said...

Though Kerala state in India is known for total literacy, it was a horrible experience of the ‘instant justice' for 40-year-old pregnant woman Jyoti and her two kids, who were stripped and beaten up by a mob accusing them of stealing a golden anklet of a child in the vicinity. The ghastly incident took place in a busy market of Edappal in Malappuram district of Kerala on 7th of October 2007, when a customer raised an alarm, saying her child's golden anklets had been stolen. Soon after the incident, Tamil-speaking vagabonds were noticed outside the shop.


Suddenly a mob gathered, Jyoti and her kids were made to undergo a forced body search but the missing ornaments were not found on them. The angry mob began to attacking them, Jyoti even displayed her bulging tummy to her attackers pleading for mercy but they kicked and beat her mercilessly for 45 minutes. The kids were also treated alike. They were left on the road unattended for nearly an hour and a half. All three were seriously injured. As usual the police witnessed the incident as mute spectators and finally they took them to the police station instead of hospital to complete their quorum. The action was not taken against the culprits.


The irony is that the government authorities opened their eyes only after the local TV channels breaking the news. The Home Minister asked to the Central zone Inspector-General Vijayanand to probe the case, thereafter a high-level police team visited to the spot. Two policemen were suspended and five persons were arrested immediately. The Kerala State Human Rights Commission also took suo moto action on the matter and sought an explanation from the Director-General of Police Raman Srivastava and directed the District Superintendent of Police P. Vijayan to appear before the Commission on October 25.

It was not only Kerala but the entire country shocked by the cruel incident.
....http://www.countercurrents.org/dungdung121007.htm

ഉപാസന || Upasana said...

നല്ല വിചാരങ്ങള്‍ കാര്‍വര്‍ണം
ഇനിയുമ്പൊട്ടിത്തെറികള്‍ പ്രതീക്ഷിക്കുന്നു
:)
ഉപാസന

amantowalkwith@gmail.com said...

nammal inganeyanennu thirichariyunnath nallath..
nalla post

ബഷീർ said...

നമ്മളെന്താ ഇങ്ങിനെ ? :(

ശ്രീ said...

പുതിയ പോസ്റ്റ് വായിച്ചു, നടന്ന സംഭവത്തെ പറ്റി എഴുതിയതാണെന്ന് തോന്നുന്നല്ലോ. കമന്റ് ഓപ്ഷന്‍ മനഃപൂര്‍വ്വം ഒഴിവാക്കിയതാണോ?

നിറയെ അക്ഷരത്തെറ്റുകള്‍ ഉണ്ട്... പല വാചകങ്ങളും രണ്ടു തവണയെങ്കിലും വായിയ്ക്കേണ്ടി വന്നു, ഉദ്ദേശ്ശിച്ചത് എന്താണെന്ന് ഊഹിച്ചു മനസ്സിലാക്കാന്‍.

എന്തായാലും ആ 'സുഹൃത്തിനെ' കണ്ടെത്താനാകട്ടെ.

കൂതറHashimܓ said...

പുതിയ പോസ്റ്റില്‍ കാമന്റ് ഇടാന്‍ പറ്റിയില്ലാ അതാ ഇവിടെ,
അവള്‍ തിരിച്ചുവരും തീര്‍ച്ച!!!
(അക്ഷരതെറ്റുകള്‍ ഒത്തിരി ഉണ്ട്)